ടെക്സസ്: അമേരിക്കയിൽ സന്ദർശനത്തിനായി എത്തിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ടെക്സസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി സംവാദം നടത്തി. വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ, ശാസ്ത്രജ്ഞൻമാർ, സാമ്പത്തിക വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരുമായും വിദേശത്തുള്ള ഇന്ത്യൻ വംശജരുമായും ആശയവിനിമയം നടത്തുന്നതിനും സംവാദങ്ങൾ നടത്തുന്നതിനുമായാണ് രാഹുൽ ഗാന്ധിയെ യുഎസിലേക്ക് ക്ഷണിച്ചിട്ടുള്ളത്. മുൻപും ഇത്തരം പരിപാടികളിലേക്ക് ക്ഷണം ലഭിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇപ്പോൾ രാഹുൽ നടത്തുന്ന സന്ദർശനം രാഷ്ട്രീയ നിരീക്ഷകരും വീക്ഷിച്ചു വരികയാണ്. വിദ്യാർഥികളുമായി നടത്തിയ സംവാദത്തിന് ശേഷം അമേരിക്കയിലെ ഇന്ത്യൻ സമൂഹങ്ങളുമായി നടത്തിയ ചർച്ചയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. രാഹുലിൻ്റെ വാക്കുകളും ആശയങ്ങളും യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതും ലക്ഷ്യബോധം നൽകുന്നതും മാണെന്ന് അമേരിക്കയിലെ വിദ്യാർത്ഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
Rahul Gandhi's debate in America is exciting for young minds.